ദളിത് പ്രയോഗം ഒഴിവാക്കണമെന്നു മധ്യപ്രദേശ് ഹൈക്കോടതി നിർദേശം
10:42 PM Jan 23, 2018 | Deepika.com
ഭോപ്പാൽ: ഔദ്യോഗിക കുറിപ്പുകളിൽനിന്ന് ദളിത് എന്ന പ്രയോഗം ഒഴിവാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു മധ്യപ്രദേശ് ഹൈക്കോടതിയുടെ നിർദേശം. ദളിത് എന്ന വാക്ക് ഭരണഘടനയിൽ പരാമർശിച്ചിട്ടില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ദളിത് എന്നതിനു പകരം പട്ടികജാതി/പട്ടികവർഗം എന്ന് ഉപയോഗിക്കാനും ഹൈക്കോടതിയുടെ ഗ്വാളിയോർ ബെഞ്ച് നിർദേശിച്ചു. ഗ്വാളിയോർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകൻ മോഹൻലാൽ മഹോർ ആണു ദളിത് പ്രയോഗത്തിനെതിരേ കോടതിയെ സമീപിച്ചത്.