മുംബൈ: കർണാടകയിൽ സ്വകാര്യ ചടങ്ങിനിടെ കന്നഡഗാനം ആലപിച്ച മഹാരാഷ്ട്ര റവന്യൂ മന്ത്രി ചന്ദ്രകാന്ത് പാട്ടീലിനെതിരേ പ്രതിഷേധം. മന്ത്രിയുടെ കോലാപ്പൂരിലെ വീട്ടിലേക്കാണു മഹാരാഷ്ട്ര ഏകീകരൺ സമിതി പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയത്.
കർണാടകയും മഹാരാഷ്ട്രയും തമ്മിൽ വർഷങ്ങളായി അതിർത്തിത്തർക്കം നിലനിൽക്കുകയാണ്. ബെൽഗാം, കാർവാർ മേഖലകൾ തങ്ങളുടേതാണെന്നാണു മഹാരാഷ്ട്രയുടെ വാദം. തർക്കം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കർണാടകയിലെ ഗോഗകിനു സമീപം നടന്ന സ്വകാര്യ ചടങ്ങിലാണു മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ കന്നഡഗാനം ആലപിച്ചത്. കർണാടകയെയും അതിന്റെ സംസ്കാരത്തെയും പ്രകീർത്തിക്കുന്നതായിരുന്നു ഗാനം. ഇതാണു മഹാരാഷ്ട്ര ഏകീകരൺ സമിതി പ്രവർത്തകരെ പ്രകോപിപ്പിച്ചത്.
കന്നഡഗാനം ആലപിച്ച മഹാരാഷ്ട്ര മന്ത്രിക്കെതിരേ പ്രതിഷേധം
10:42 PM Jan 23, 2018 | Deepika.com