കോൺഗ്രസുമായി സഖ്യമില്ലെന്നു ദേവഗൗഡ
01:31 AM Jan 23, 2018 | Deepika.com
മംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി യാതൊരുവിധ സഖ്യവുമില്ലെന്നു ജെഡി-എസ് പ്രസിഡന്റ് ദേവ ഗൗഡ. കോൺഗ്രസുമായി മുൻകാലങ്ങളിൽ സഖ്യമുണ്ടാക്കി കൈപൊള്ളിയ അനുഭവമാണു ജെഡി-എസിനുള്ളതെന്നു ഗൗഡ പറഞ്ഞു. കർണാടകയിലെ 224 നിയമസഭാ സീറ്റുകളിലും മത്സരിക്കും. ഇതിൽ ചില സീറ്റുകൾ ഇടതു പാർട്ടികൾക്കായി നീക്കിവയ്ക്കും. എസ്ഡിപിഐയുടെ പിന്തുണ തേടുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല -ഗൗഡ പറഞ്ഞു.