ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മീഷണർ ഓം പ്രകാശ് റാവത്തി(64)നെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായി നിയമിച്ചു. ഇന്നു വിരമിക്കുന്ന എ.കെ. ജോതിക്കു പകരമാണു റാവത്തിന്റെ നിയമനം. മുൻ ധന സെക്രട്ടറി അശോക് ലവാസയെ തെരഞ്ഞെടുപ്പു കമ്മീഷണറായി നിയമിച്ചു. സുനിൽ അറോറയാണു തെരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്നാമത്തെ അംഗം.
1977 ബാച്ച് റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥനായ ഓംപ്രകാശ് റാവത്ത് പ്രതിരോധ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. 2015 ഓഗസ്റ്റിൽ തെരഞ്ഞെടുപ്പു കമ്മീഷൻ അംഗമായ ഓം പ്രകാശ് റാവത്ത് ഇന്ത്യയിലെ ഇരുപത്തിരണ്ടാമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണ്.
ഓംപ്രകാശ് റാവത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
12:44 AM Jan 22, 2018 | Deepika.com