ന്യൂഡൽഹി: വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയ പ്രസ്ഥാനത്തിൽനിന്നു പുറത്താക്കപ്പെടും. വിഎച്ചിപിയുടെ പരമോന്നത നേതൃസമിതിയായ മാർഗദർശക് മണ്ഡൽ അതിനു തീരുമാനമെടുത്തുകഴിഞ്ഞു.
നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്രഗവൺമെന്റിനെതിരേ തൊഗാഡിയ നടത്തുന്ന പരസ്യവിമർശനങ്ങൾ അതിരുകടന്നതായി മാർഗദർശക് മണ്ഡലിലെ അംഗം സ്വാമി ചിന്മയാനന്ദ പറഞ്ഞു. തൊഗാഡിയയെ നീക്കുന്നതാണ് പരിഷത്തിലെ ഭൂരിപക്ഷത്തിനും ഇഷ്ടമെന്നാണ് ചിന്മയാനന്ദ പറഞ്ഞത്.
തൊഗാഡിയയെ നീക്കുമെന്നു വിഎച്ച്പി
12:44 AM Jan 22, 2018 | Deepika.com