ലക്നോ: ഉത്തർപ്രദേശിലെ ബദാവൂൻ ജില്ലയിൽ ഗർഭിണിയെ കൂട്ടമാനഭംഗത്തിനിരയാക്കി. 32 വയസുകാരിയായ യുവതിയെ കചൂല ഗ്രാമത്തിലെ വനപ്രദേശത്ത് കൈയും കാലും കൂട്ടിക്കെട്ടി വായിൽ തുണി തിരുകിയ നിലയിൽ വെള്ളിയാഴ്ചയാണു കണ്ടെത്തിയത്.
വീടിനു പുറത്തുപോയിരുന്ന യുവതി ഏറെ നേരമായിട്ടും വരാതിരുന്നതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വനപ്രദേശത്ത് അവശനിലയിൽ കണ്ടെത്തിയത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.
യുപിയിൽ ഗർഭിണിയെ കൂട്ടമാനഭംഗത്തിനിരയാക്കി
02:23 AM Jan 21, 2018 | Deepika.com