മാനംകാക്കൽ കൊലപാതകം; ആറു പേർക്കു വധശിക്ഷ
02:02 AM Jan 21, 2018 | Deepika.com
നാസിക്: സോനായി മാനംകാക്കൽ കൊലപാതകത്തിലെ ആറു പ്രതികൾക്കും നാസിക് സെഷൻ കോടതി വധശിക്ഷ വിധിച്ചു. 2013 ജനുവരി ഒന്നിനാണ് മൂന്നു യുവാക്കളെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ സെപ്റ്റിക് ടാങ്കിൽ തള്ളിയത്. ഉയർന്ന ജാതിക്കാരിയായ പെൺകുട്ടിയുമായി പ്രണയത്തിലായ യുവാവിനെയും സുഹൃത്തുകളെയുമാണ് കൊലപ്പെടുത്തിയത്. യുവാവിനെയും സുഹൃത്തുകളെയും വീട്ടിൽ വിളിച്ചുവരുത്തിയ ശേഷം പെൺകുട്ടിയുടെ ബന്ധുക്കൾ കൊലപ്പെടുത്തുകയായിരുന്നു.