ജയ്പുർ: ‘പദ്മാവത്’ സിനിമ റിലീസ് ചെയ്താൽ രാജസ്ഥാനിലെ തിയറ്ററുകൾ കൊള്ളയടിക്കുമെന്ന് രജ്പുത് യൂത്ത് ബ്രിഗേഡ് ഭീഷണി മുഴക്കി. സംഘടനാ പ്രവർത്തകർ അംബാലയിൽ ഇന്നലെ പ്രകടനം നടത്തി. എന്തു വിലകൊടുത്തും സിനിമ പ്രദർശിപ്പിക്കുന്നത് തടയുമെന്ന് സംഘടനയുടെ ദേശീയ കൺവീനർ ജിതേന്ദർ റാണ പറഞ്ഞു.
25ന് സിനിമ രാജ്യം മുഴുവൻ റിലീസ് ചെയ്യാൻ സുപ്രീംകോടതി വ്യാഴാഴ്ച അനുമതി നല്കിയിരുന്നു. രാജസ്ഥാൻ, ഗുജറാത്ത് സർക്കാരുകൾ ഏർപ്പെടുത്തിയ വിലക്ക് റദ്ദാക്കിക്കൊണ്ടായിരുന്നു ഇത്. മറ്റു സംസ്ഥാനങ്ങൾ വിലക്ക് ഏർപ്പെടുത്തരുതെന്നും സുപ്രീംകോടതി നിർദേശിച്ചു.
സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്ത ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
പദ്മാവത് റിലീസ് ചെയ്താൽ തിയറ്ററുകൾ കൊള്ളയടിക്കും: രജ്പുത് യൂത്ത് ബ്രിഗേഡ്
01:13 AM Jan 21, 2018 | Deepika.com