ആനന്ദിബെൻ മധ്യപ്രദേശ് ഗവർണർ
12:44 AM Jan 20, 2018 | Deepika.com
ന്യൂഡൽഹി: മുൻ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലി(76)നെ മധ്യപ്രദേശ് ഗവർണറായി നിയമിച്ചു. ഗുജറാത്ത് ഗവർണർ ഒ.പി. കോഹ്ലിയായിരുന്നു മധ്യപ്രദേശ് ഗവർണറുടെ ചുമതല വഹിച്ചിരുന്നത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനെത്തുടർന്ന് 2014ൽ ഗുജറാത്ത് മുഖ്യമന്ത്രിയായ ആനന്ദിബെൻ പട്ടേൽ 2016 ഓഗസ്റ്റിൽ രാജിവച്ചു.