ന്യൂഡൽഹി: യുവജനങ്ങൾക്കു തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾ, ഡോകാ ലാമിൽ നിന്നു ചൈനീസ് പട്ടാളത്തെ പുറത്താക്കാനുള്ള മാർഗങ്ങൾ, ഹരിയാനയിലെ മാനഭംഗങ്ങൾ ഇല്ലാതാക്കാനുള്ള നടപടികൾ എന്നിവയെക്കുറിച്ചാണു പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോടു വിശദീകരിക്കേണ്ടതെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
റേഡിയോപ്രഭാഷണ പരന്പരയായ മൻകീ ബാതിന്റെ ഈ വർഷത്തെ അദ്യപതിപ്പ് 28 നു സംപ്രേഷണം ചെയ്യാനിരിക്കേ, ജനങ്ങൾ ആശയങ്ങൾ സമർപ്പിക്കണമെന്നു പ്രധാനമന്ത്രി അഭ്യർഥിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് രാഹുലിന്റെ വിശദീകരണം.
മോദിയോടു രാഹുൽ; ‘യുവജനങ്ങളുടെ തൊഴിലവസരങ്ങളെക്കുറിച്ചു പറയൂ’
12:43 AM Jan 20, 2018 | Deepika.com