ന്യൂഡൽഹി: ദാവോസിൽ അടുത്തയാഴ്ച നടക്കുന്ന വേൾഡ് ഇക്കമോമിക്സ് ഫോറം (ഡബ്യുഇഎഫ്) യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി-പാക് പ്രധാനമന്ത്രി ഷഹീദ് അബ്ബാസി കൂടിക്കാഴ്ചയ്ക്കു പദ്ധതിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഡബ്ല്യുഇഎഫ് വാർഷിക യോഗം തിങ്കളാഴ്ച ആരംഭിക്കും. ചൊവ്വാഴ്ച പ്ലീനറിയോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. മോദി-അബ്ബാസ് കൂടിക്കാഴ്ച പദ്ധതിയില്ലെന്ന് വിദേശകാര്യമന്ത്രാലയം (സാന്പത്തിക സൗഹൃദം) സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു.
മോദി-അബ്ബാസി കൂടിക്കാഴ്ചയ്ക്കു പദ്ധതിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം
12:43 AM Jan 20, 2018 | Deepika.com