മുത്തലാഖ് ചൊല്ലിയശേഷം ഭാര്യയെ കെട്ടിടത്തിൽനിന്ന് തള്ളിയിട്ടു
12:43 AM Jan 20, 2018 | Deepika.com
മുസാഫർനഗർ: സ്ത്രീധനം കുറഞ്ഞുപോയെന്നു കുറ്റപ്പെടുത്തി ഭാര്യയെ മുത്തലാഖ് ചൊല്ലിയശേഷം ഭർത്താവ് കെട്ടിടത്തിനുമുകളിൽനിന്നു തള്ളിയിട്ടു. ഹാപുർ ജില്ലയിലെ ഗൃഹമുക്തേശ്വർ മേഖലയിൽ കഴിഞ്ഞ 15 നായിരുന്നു സംഭവമെന്നു പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവിനും ബന്ധുക്കൾക്കുമെതിരേ പോലീസ് അന്വേഷണം തുടങ്ങി.