ജമ്മു: അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്കും ജനവാസ കേന്ദ്രങ്ങൾക്കും നേർക്ക് പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ബിഎസ്എഫ് ജവാനും പെൺകുട്ടിയും കൊല്ലപ്പെട്ടു. ആറു പേർക്കു പരിക്കേറ്റു. തമിഴ്നാട് സ്വദേശിയായ ഹെഡ് കോൺസ്റ്റബിൾ എ. സുരേഷാണു വീരമൃത്യു വരിച്ചത്. നീലം ദേവി(17)യാണു കൊല്ലപ്പെട്ട പെൺകുട്ടി.
ആർഎസ് പുര, ആർണിയ, രാംഗഡ് സെക്ടറുകളിൽ ബുധനാഴ്ച രാത്രി ഒന്‍പതിനാണു പാക്കിസ്ഥാൻ റേഞ്ചേഴ്സ് ആക്രമണം തുടങ്ങിയത്.ഇന്നലെ രാവിലെ 6.45 വരെ ആക്രമണം നീണ്ടു. ബിഎസ്എഫ് ജവാന്മാർ ശക്തമായി തിരിച്ചടിച്ചു.
പാക് ഷെല്ലാക്രമണം; ജവാനും പെൺകുട്ടിയും കൊല്ലപ്പെട്ടു
01:01 AM Jan 19, 2018 | Deepika.com