അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് എണ്ണ ടാങ്കറിനു തീപിടിച്ചുണ്ടായ അപകടത്തിൽ കപ്പൽ ജീവനക്കാരൻ മരിച്ചു. ഒരാൾക്കു ഗുരുതരമായി പരിക്കേറ്റു. ഇലക്ട്രിക്കൾ എൻജിനിയർ മെർലിൻ ഫെർണാണ്ടോ(35) ആണു മരിച്ചത്. കണ്ട്ലയിലെ ദീൻദയാൽ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന എംടി ഗണേശ എന്ന നാവിക സേനയുടെ എണ്ണ ടാങ്കറിനാണ് ബുധനാഴ്ച തീപിടിച്ചത്. തുറമുഖത്തുനിന്ന് 15 നോട്ടിക്കൽമൈൽ അകലെയായിരുന്നു സംഭവം. 26 ജീവനക്കാരായിരുന്നു കപ്പലിലിണ്ടായിരുന്നത്.
ഇന്റർസെപ്റ്റർ ബോട്ടും മലീനീകരണനിയന്ത്രണ വിഭാഗവും അക്ഷീണം യത്നിച്ചതിന്റെ ഫലമായി കടലിൽ എണ്ണ പരക്കുന്നതു തടയാനായി.
ഗുജറാത്ത് തീരത്ത് എണ്ണടാങ്കറിനു തീപിടിച്ച് കപ്പൽ ജീവനക്കാരൻ മരിച്ചു
01:01 AM Jan 19, 2018 | Deepika.com