മേലുദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സിആർപിഎഫ് ജവാനു ജീവപര്യന്തം
01:01 AM Jan 19, 2018 | Deepika.com
സസറം(ബിഹാർ): അവധി അനുവദിക്കാത്തതിന്റെ പേരിൽ രണ്ടു മേലുദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിൽ സിആർപിഎഫ് ജവാനു ജീവപര്യന്തം തടവ്. മുസാഫർനഗർ സ്വദേശി രാഹുൽകുമാറിനാണു ശിക്ഷ വിധിച്ചത്. 2010ലായിരുന്നു സംഭവം. അവധി അനുവദിക്കാത്തതിന്റെ പേരിൽ കമൻഡാന്റ് രോഹിത് രാജ് ദിവാൻ, സബ് ഇൻസ്പെക്ടർ ആർ.എൻ. പാണ്ഡേ എന്നിവരെ എകെ 47 റൈഫിൾകൊണ്ട് വെടിവച്ചു കൊല്ലുകയായിരുന്നു.