കാർട്ടൂണിസ്റ്റ് ചാന്ദി ലാഹിരി അന്തരിച്ചു
01:01 AM Jan 19, 2018 | Deepika.com
കോൽക്കത്ത: പ്രമുഖ കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ ചാന്ദി ലാഹിരി(87) അന്തരിച്ചു. ന്യൂമോണിയയെത്തുടർന്നായിരുന്നു അന്ത്യം. 1952ൽ ദൈനിക് ലോക്സേവകിലൂടെ പത്രപ്രവർത്തനം ആരംഭിച്ച ലാഹിരി ഒരു ദശകത്തിനുശേഷമാണു കാർട്ടൂണിസ്റ്റായത്. 1962ൽ എബിപി ഗ്രൂപ്പിന്റെ ഹിന്ദുസ്ഥാൻ സ്റ്റാൻഡേർഡിൽ ചേർന്നു. അവിടെ ഇരുപതു വർഷത്തോളം തുടർന്നു. കാർട്ടൂണുകളെക്കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.