ഗൂഡല്ലൂർ: ഒരാഴ്ചയ്ക്കകം പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് എഡിഎംകെ വിമത നേതാവ് ടി.ടി.വി. ദിനകരൻ എംഎൽഎ. നീലഗിരി സന്ദർശനത്തിന് എത്തിയ അദ്ദേഹം കുന്നൂരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു.
ജില്ലാ സെക്രട്ടറിമാരുമായി കൂടിയാലോചിച്ച ശേഷമേ പാർട്ടിയുടെ കാര്യത്തിൽ തീരുമാനം എടുക്കൂ. ജയലളിതയ്ക്ക് ഏറെ പ്രിയപ്പെട്ട ജില്ലയാണു നീലഗിരി. രണ്ടു മാസത്തിനകം തമിഴ്നാട് നിയമസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരും. തമിഴകത്തിലെ ജനങ്ങൾ തന്നോടൊപ്പമാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യം മാറിമറിയുമെന്നും അധികാരം തലയ്ക്കു പിടിച്ചവരെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പാർട്ടി ഒരാഴ്ചയ്ക്കകം: ദിനകരൻ
01:53 AM Jan 18, 2018 | Deepika.com