97 കോടിയുടെ നിരോധിത നോട്ടുമായി 16 പേർ പിടിയിൽ
12:50 AM Jan 18, 2018 | Deepika.com
കാൺപുർ: 97 കോടി രൂപയുടെ നിരോധിത നോട്ടുമായി16 പേർ പിടിയിൽ. സംഭവത്തിന് പ്രഥമദൃഷ്ട്യാ ഭീകരവാദവുമായി ബന്ധമില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. കാൺപുരിൽ ഇന്നലെ നടത്തിയ വിവിധ റെയ്ഡുകളിലാണ് 97 കോടി രൂപ പിടികൂടിയത്. പിടികൂടിയതിൽ 95 കോടി രൂപ ആനന്ദ് ഖത്രി എന്ന ബിൽഡറിന്റേതാണെന്നാണ് പോലീസ് വൃത്തങ്ങൾ നല്കുന്ന സൂചന.