ന്യൂഡൽഹി: പദ്മാവത് സിനിമ നിരോധിച്ചതിനെതിരേ നിർമാതാവ് സഞ്ജയ് ലീല ബൻസാലി സുപ്രീം കോടതിയിൽ ഹർജി നൽകി. കേന്ദ്ര ഫിലിം സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങളോടെ യു/എ സർട്ടിഫിക്കറ്റ് നൽകിയ ശേഷവും ചില സംസ്ഥാനങ്ങൾ സിനിമ നിരോധിച്ചതിനെതിരേയാണ് ഹർജി.
ബിജെപി ഭരണത്തിലുള്ള മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളാണ് സിനിമയുടെ റിലീസ് നിരോധിച്ച് ഉത്തരവിറക്കിയത്. എന്നാൽ മറ്റൊരു ബിജെപി ഭരണ സംസ്ഥാനമായ യുപിയിൽ സിനിമ റിലീസ് ചെയ്യുന്നതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുവദിച്ചിട്ടുണ്ട്.
പദ്മാവത് സിനിമ നിരോധനം: സുപ്രീംകോടതിയിൽ ഹർജി
12:50 AM Jan 18, 2018 | Deepika.com