വിജയാഹ്ലാദത്തിനിടെ പാക് അനൂകൂല മുദ്രാവാക്യം വിളിച്ച നഗർപാലിക ചെയർപേഴ്സൺ അറസ്റ്റിൽ
12:50 AM Jan 18, 2018 | Deepika.com
ബറേലി: വിജയാഹ്ലാദത്തിനിടെ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നഗർപാലിക ചെയർപേഴ്സൺ അറസ്റ്റിൽ. യുപിയിലെ നവാബ്ഗഞ്ച് നഗർപാലിക ചെയർപേഴ്സൺ ഷെഹ്ല താഹിർ ആണ് അറസ്റ്റിലായത്. ഇവരെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത ഉടനെയാണു ഷെഹ്ലയെ അറസ്റ്റ് ചെയ്തത്. ഷെഹ്ലയ്ക്കും ഭർത്താവിനും മറ്റ് 500 പേർക്കും എതിരേ ജനുവരി ഒന്‍പതിനാണു കേസെടുത്തത്.