ന്യൂഡൽഹി: ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിൽ സൈന്യത്തിനു 3,547 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ സർക്കാർ അനുമതി നല്കിയതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. പ്രതിരോധമന്ത്രി നിർമല സീതാരാമൻ അധ്യക്ഷയായ ഡിഫൻസ് അക്വസിഷൻ കൗൺസിൽ (ഡിഎസി) 72,000 തോക്കുകളും 93, 895 കാർബൈനും വാങ്ങാനാണ് അനുമതി നല്കിയിരിക്കുന്നത്.
സേനയുടെ ആയുധശേഖരത്തിലെ ചെറുതോക്കുകളുടെ ക്ഷാമം പരിഹരിക്കാനാണ് നടപടി.
ആയുധം വാങ്ങാൻ 3,547 കോടി
12:45 AM Jan 17, 2018 | Deepika.com