ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് ദീപക് മിശ്രക്കെതിരേ കൂടുതൽ വിഷയങ്ങൾ പൊന്തിവരുന്നത്. അദ്ദേഹത്തിനെതിരേ ഗൗരവപ്പെട്ട നാല് ആരോപണങ്ങളുമായി പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന്റെ നേതൃത്വത്തിലുള്ള ന്യായാധിപ പ്രതിബദ്ധത പരിഷ്കരണ പ്രചാരണ സമിതി (സി.ജെ.എ.ആർ) രംഗത്തു വന്നു.
ചീഫ് ജസ്റ്റീസിനെതിരേ ആരോപണം ഉയർന്നാൽ അന്വേഷിക്കേണ്ട വിധം വ്യക്തമായി നിർവചിച്ചിട്ടില്ല. അതുകൊണ്ട് അദ്ദേഹം ഒഴികെയുള്ള സുപ്രീംകോടതി കൊളീജിയം അംഗങ്ങൾ കോടതി തലത്തിൽ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. മറ്റാർക്കും ഇത് അന്വേഷിക്കാനാവില്ല. കലാപം ഉയർത്തിയ നാലു പേരും ജസ്റ്റീസ് എ.കെ. സിക്രിയുമാണ് ചീഫ് ജസ്റ്റീസ് കഴിഞ്ഞാൽ കൊളീജിയത്തിൽ ഉള്ളതെന്നതാണ് ശ്രദ്ധേയം-അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റീസിനെതിരേ പ്രശാന്ത് ഭൂഷണും
12:45 AM Jan 17, 2018 | Deepika.com