ഹെലികോപ്റ്റർ അപകടം: വീണ്ടും മനുഷ്യാവശിഷ്ടം
12:45 AM Jan 17, 2018 | Deepika.com
മുംബൈ: അഞ്ച് പേരുടെ മരണത്തിനിടയാക്കിയ പവൻഹംസ് ഹെലികോപ്റ്റർ അപകടത്തിൽ കാണാതായ രണ്ടു പേർക്കുള്ള തെരച്ചിൽ തുടരുന്നു. തെരച്ചിലിനിടെ ഇന്നലെ മനുഷ്യശരീര ഭാഗം ലഭിച്ചതായി തീരസംരക്ഷണ സേന അറിയിച്ചു. കഴിഞ്ഞ ദിവസവും മനുഷ്യശരീരഭാഗം ലഭിച്ചിരുന്നു. ഇതിന്റെ ഡിഎൻഎ ടെസ്റ്റ് നടന്നുവരുകയാണെന്ന് അധികൃതർ അറിയിച്ചു. രണ്ടു പൈലറ്റു മാരുടെ ബന്ധുക്കളുടെ രക്തസാന്പിളുകൾ ഡിഎൻഎ ടെസ്റ്റിന് അയച്ചിട്ടുണ്ടെന്ന് അധികൃതർ ശനിയാഴ്ച അറിയിച്ചിരുന്നു.