കാവിനിറം മാറ്റി; ഹജ്ജ്കമ്മിറ്റി സെക്രട്ടറി പുറത്ത്
12:45 AM Jan 17, 2018 | Deepika.com
ലക്നോ: ഉത്തർപ്രദേശ് ഹജ്ജ് കമ്മിറ്റി ഓഫീസ് മതിലിന്റെ കാവിനിറം മാറ്റി വീണ്ടും പെയിന്റടിച്ചതിന്റെ പേരിൽ യുപി ഹജ്ജ് കമ്മിറ്റി സെക്രട്ടറി ആർ.പി. സിംഗിനെ മാറ്റി. ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് ഡയറക്ടർ വിനീത് ശ്രീവാസ്തവയെ യുപി ഹജ്ജ് കമ്മിറ്റി സെക്രട്ടറിയായി നിയമിച്ചു. നേരത്തേ സർക്കാർ സിംഗിന്റെ വിശദീകരണം തേടിയിരുന്നു. സഹമന്ത്രി മൊഹ്സിൻ റാസയാണ് വിശദീകരണം തേടാൻ പ്രിൻസിപ്പൽ സെക്രട്ടറിക്കു നിർദേശം നല്കിയത്.