അന്വേഷണം വേണം: കോൺഗ്രസ്
12:45 AM Jan 17, 2018 | Deepika.com
അഹമ്മദാബാദ്: തന്നെ കൊലപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുവെന്ന വിഎച്ച്പി അധ്യക്ഷൻ പ്രവീൺ തൊഗാഡിയയുടെ ആരോപണം ഗൗരവതരമാണെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും കോൺഗ്രസ്. ഗുജറാത്തിലെ കോൺഗ്രസ് നേതാവ് അർജുൻ മോത്വാഡിയ ഇന്നലെ ആശുപത്രിയിലെത്തി തൊഗാഡിയയുടെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.