നടി ചാരു റോഹ്തഗി അന്തരിച്ചു
12:45 AM Jan 17, 2018 | Deepika.com
മുംബൈ: ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയയായ നടി ചാരു റോഹ്തഗി(48) അന്തരിച്ചു. പ്രതിഗ്യ, ഉത്തരാൻ, ത്രിദേവിയാൻ, ഇസ് പ്യാർ കൊ ക്യാ നാം ദൂ എന്നീ ടെലിവിഷൻ പരിപാടികളിലും പട്യാല ഹൗസ്, നൊ വൺ കിൽഡ് ജെസീക്ക, സെക്കൻഡ് മാര്യേജ് ഡോട്ട് കോം, 15 പാർക്ക് അവന്യു, 1920 ലണ്ടൻ എന്നീ ബോളിവുഡ് സിനിമകളിലും ചാരു അഭിനയിച്ചിട്ടുണ്ട്. അർജുൻ കപൂറിന്റെ ആദ്യ ചിത്രമായ ഇഷ്ക് സാദെയിൽ പരിണീതിയുടെ അമ്മയായി ചാരു ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.