കാബൂളിലെ ഇന്ത്യൻ എംബസിയിൽ റോക്കറ്റ് പതിച്ചു
12:54 AM Jan 16, 2018 | Deepika.com
ന്യൂഡൽഹി: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഇന്ത്യൻ എംബസിയിൽ റോക്കറ്റ് പതിച്ചതു പരിഭ്രാന്തി പരത്തി. എംബസി മന്ദിരത്തിനു ചെറിയ കേടുപാടുണ്ടായി. എംബസിയിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നു വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു. കാബൂളിലെ അതീവ സുരക്ഷാ മേഖലയിലാണ് ഇന്ത്യൻ എംബസി സ്ഥിതിചെയ്യുന്നത്.