ജെല്ലിക്കെട്ട്: ഒരാൾ മരിച്ചു, 11 പേർക്കു പരിക്ക്
12:42 AM Jan 16, 2018 | Deepika.com
മധുര: തമിഴ്നാട്ടിൽ മധുരയ്ക്കു സമീപം പാലമേടിൽ നടന്ന ജെല്ലിക്കെട്ടിനിടെ ഒരാൾ മരിച്ചു. 11 പേർക്കു പരിക്കേറ്റു. മത്സരം കാണാനെത്തിയ കാളിമുത്തു(19) ആണു കാളയുടെ കുത്തേറ്റു മരിച്ചത്. മുൻനിരയിലായിരുന്ന കാളിമുത്തുവിന്റെ വയറ്റിൽ കാളയുടെ കുത്തേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.