കഡപ്പ: പണം മാറാനെന്ന വ്യാജേന വ്യാജ അമേരിക്കൻ ഡോളറുകൾ വിതരണം ചെയ്ത രണ്ടു ബംഗ്ലാദേശ് പൗരന്മാരെ കഡപ്പ പോലീസ് പിടികൂടി. ബംഗ്ലാദേശിലെ മഡരിപുർ സ്വദേശികളായ മതോവർ തൗഫീക്, മുൻഷി മുഹമ്മദ് ഇസ്ലാം പിന്റോ എന്നിവരാണു പിടിയിലായത്.
കഡപ്പസിറ്റിയിൽ രണ്ടുപേരിൽനിന്നായി 2.5 ലക്ഷവും1.5 ലക്ഷവും രൂപ ഇവർ തട്ടിയെടുത്തതായി കണ്ടെത്തി.വ്യാജ ആധാർ നന്പരുകൾ, പാസ്പോർട്ടുകൾ എന്നിവ ഇവരിൽനിന്നു കണ്ടെടുത്തു.
വ്യാജ ഡോളർ: ആന്ധ്രയിൽ ബംഗ്ലാ പൗരന്മാർ പിടിയിൽ
12:41 AM Jan 16, 2018 | Deepika.com