ന്യൂഡൽഹി: യുപി മുൻ ഗവർണർ ടി.വി. രാജേശ്വർ(91) അന്തരിച്ചു. ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം. 2004 മുതൽ 2009 വരെ ഇദ്ദേഹം യുപി ഗവർണറായിരുന്നു. 1983-85 കാലത്ത് ആന്ധ്രപ്രദേശിലും 1985 മുതൽ 1989 വരെ സിക്കിമിലും തുടർന്ന് പശ്ചിമബംഗാളിലും രാജേശ്വർ ഗവർണറായിരുന്നു.
2012ൽ പദ്മവിഭൂഷണ് നല്കി രാജ്യം രാജേശ്വറിനെ ആദരിച്ചു. 1926 ഓഗസ്റ്റ് 28നു തമിഴ്നാട്ടിലെ സേലത്തായിരുന്നു രാജേശ്വർ ജനിച്ചത്. ഐപിഎസ് ഓഫീസറായിരുന്ന ഇദ്ദേഹം ഇന്റലിജൻസ് ബ്യൂറോ തലവനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
യുപി മുൻ ഗവർണർ ടി.വി. രാജേശ്വർ അന്തരിച്ചു
12:54 AM Jan 15, 2018 | Deepika.com