കോൽക്കത്ത: നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികളായി കോൽക്കത്ത ആലിപ്പൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞുവന്ന മൂന്നു ബംഗ്ലാദേശി തടവുപുള്ളികൾ ജയിൽ ചാടി. ഫറൂഖ് ഹൊവാൽദർ, ഇമൻ ചൗധരി, ഫിറോസ് ഷേക് എന്നിവരാണു രക്ഷപ്പെട്ടത്. സംഭവത്തിനുപിന്നാലെ രണ്ടു ജയിൽ വാർഡർമാരെ സസ്പെൻഡ് ചെയ്തു.
ഇന്നലെ രാവിലെയാണു തടവു ചാടിയ വിവരം ജയിൽ അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. ബെഡ് ഷീറ്റ് ഉപയോഗിച്ചാണ് ഇവർ മതിൽ ചാടിക്കടന്നത്.
മൂന്നു ബംഗ്ലാദേശി ജയിൽപുള്ളികൾ തടവു ചാടി
12:54 AM Jan 15, 2018 | Deepika.com