പദ്മാവത് 25നു തിയറ്ററിൽ: നിർമാണക്കന്പനി
12:54 AM Jan 15, 2018 | Deepika.com
മുംബൈ: സഞ്ജയ് ലീല ബൻസാലിയുടെ വിവാദചിത്രം പദ്മാവത് 25നു തിയറ്ററുകളിലെത്തുമെന്നു ചിത്രം നിർമിച്ച വയാകോം18 മോഷൻ പിക്ചേഴ്സ് പത്രക്കുറിപ്പിറക്കി. ‘പദ്മാവതി’ എന്ന പേര് സെൻസർബോർഡ് നിർദേശിച്ചപ്രകാരം അഞ്ചു മാറ്റങ്ങൾ വരുത്തി ‘പദ്മാവത്’ എന്നാക്കി. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.