സീതാപ്പുർ: അതിശൈത്യത്തിൽ വിറയ്ക്കുന്ന ഉത്തർപ്രദേശിൽ പുതപ്പു വിതരണത്തെച്ചൊല്ലി ബിജെപി എംപിയുടെയും എംഎൽഎയുടെയും അനുയായികൾ ഏറ്റുമുട്ടുന്ന വീ്ഡിയോ പുറത്തിറങ്ങി. ബിജെപി എംപി രേഖ വർമയും ബിജെപിയുടെ തന്നെ എംഎൽഎ ശശാങ്ക് ത്രിവേദിയും മഹോളി താലൂക്ക് ഓഫീസിൽ നടത്തിയ പുതപ്പു വിതരണത്തിനിടെയാണ് ഏറ്റുമുട്ടൽ.
പരിപാടിക്കിടെ പുതപ്പു വിതരണത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി ഇരുനേതാക്കളുടെയും അനുയായികൾ ഏറ്റുമുട്ടിയതിൽ കുറച്ചുപേർക്കു പരിക്കേറ്റു. വിഡിയോയിൽ എംപി ചെരിപ്പൂരി ഒരാളെ അടിക്കാൻ ശ്രമിക്കുന്നതും കാണാം. എംപിയും എംഎൽഎയും തമ്മിൽ പ്രശ്നം ഒത്തുതീർത്തെന്നും ആരും പരാതിയൊന്നും നൽകിയിട്ടില്ലെന്നും മഹോളി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഡി.പി. സിംഗ് പറഞ്ഞു. സംഘർഷത്തിനു ശേഷം പിന്നീടു ജനങ്ങൾക്കു പുതപ്പു വിതരണംചെയ്തു.
പുതപ്പ് വിതരണം: യുപിയിൽ ബിജെപി എംപിയും എംഎൽഎയും ഏറ്റുമുട്ടി
01:09 AM Jan 14, 2018 | Deepika.com