രാജസ്ഥാനിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ചുപേർ മരിച്ചു
12:33 AM Jan 14, 2018 | Deepika.com
ജയ്പുർ: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ജയ്പുർ ജില്ലയിലെ വിദ്യാനഗറിൽ ഇന്നലെ പുലർച്ചയായിരുന്നു സംഭവം. അപകടം നടക്കുന്പോൾ എല്ലാവരും ഉറക്കത്തിലായിരുന്നു. വീട് പൂർണമായും കത്തിനശിച്ചു.