ജനാധിപത്യം അപകടത്തിൽ: കോൺഗ്രസ്
01:18 AM Jan 13, 2018 | Deepika.com
ന്യൂഡൽഹി: സുപ്രീംകോടതിയെ വിമർശിച്ച് മുതിർന്ന ജഡ്ജിമാർ വാർത്താസമ്മേളനം വിളിച്ചതിലൂടെ ജനാധിപത്യം അപകടത്തിലായെന്നു കോൺഗ്രസ്. സുപ്രീംകോടതിയുടെ പ്രവർത്തനത്തിൽ ആശങ്കരേഖപ്പെടുത്തി നാല് ജഡ്ജിമാർ പരസ്യപ്രതികരണം നടത്തിയത് ആശങ്കാജനകമാണെന്നും ഔദ്യോഗിക ട്വിറ്റർ സന്ദേശത്തിൽ കോൺഗ്രസ് പറഞ്ഞു.