ഹസാരിബാഗ്: ജാർഖണ്ഡിൽ മാവോയിസ്റ്റ് സംഘടനയായ തൃതീയ പ്രസ്തുതി കമ്മിറ്റി(ടിപിസി)യുടെ രണ്ടു പ്രവർത്തകരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഹസാരിബാഗ് ജില്ലയിലെ ദോനായികാല ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടൽ. സിപിഐ
(മാവോയിസ്റ്റ്) സംഘടനയിൽനിന്നു വിഘടിച്ചുപോയ ഗ്രൂപ്പാണു ടിപിസി.
ജാർഖണ്ഡിൽ രണ്ടു മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
01:18 AM Jan 13, 2018 | Deepika.com