ചെന്നൈ: അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അണ്ണാ ഡിഎംകെ എംഎൽഎമാർ മാന്യത പുലർത്തണമെന്നും വിപ്പ് ലംഘിക്കരുതെന്നുമുള്ള ആവശ്യവുമായി മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ എളപ്പാടി പളനിസ്വമിയും ഉപമുഖ്യമന്ത്രി ഒ. പനീർശെൽവവും രംഗത്ത്. ഇന്നലെ വിളിച്ചുചേർത്ത എംഎൽഎമാരുടെ യോഗത്തിലാണ് പളനിസ്വാമിയും പനീർശെൽവവും ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇന്നലത്തെ യോഗത്തിൽ 103 എംഎൽഎമാരാണ് പങ്കെടുത്തത്. ഏഴ് അംഗങ്ങൾ പലവിധ അസൗകര്യങ്ങൾ ചൂണ്ടിക്കാണിച്ച് യോഗത്തിനെത്തിയില്ല. വിമത നേതാവ് ദിനകരൻ സത്യപ്രതിജ്ഞ ചെയ്യുന്നതും വരുന്ന നിയമസഭാ സമ്മേളനത്തിലാണ്. ദിനകരനെ പിന്തുണച്ച 18 എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കുശേഷമുള്ള ആദ്യ സമ്മേളനവുമാണ് വരുന്നത്.
നിയമസഭാ സമ്മേളനത്തിൽ മാന്യത വേണമെന്ന് അണ്ണാ ഡിഎംകെ
12:53 AM Jan 04, 2018 | Deepika.com