ജമ്മു: അതിർത്തിയിൽ പാക്കിസ്ഥാൻ സേന ഇന്ത്യൻ പോസ്റ്റുകൾക്കു നേർക്കു നടത്തിയ വെടിവയ്പിൽ ബിഎസ്എഫ് ജവാനു വീരമൃത്യു. ഹെഡ് കോൺസ്റ്റബിൾ ആർ.പി. ഹസ്ര(50) ആണു വീരമൃത്യു വരിച്ചത്. ഇന്നലെ വൈകുന്നേരം നാലിനു സാംബ സെക്ടറിലായിരുന്നു ആക്രമണം.
ഗുരുതരമായി പരിക്കേറ്റ ഹസ്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇന്ത്യൻ സൈന്യം പാക്കിസ്ഥാനു ശക്തമായ തിരിച്ചടി നല്കി. 1967ൽ പശ്ചിമബംഗാളിലെ മൂർഷിദാബാദിൽ ജനിച്ച ഹസ്ര 27 വർഷം ബിഎസ്എഫിൽ സേവനമനുഷ്ഠിച്ചു.
പാക് വെടിവയ്പിൽ ബിഎസ്എഫ് ജവാനു വീരമൃത്യു
12:53 AM Jan 04, 2018 | Deepika.com