ചെന്നൈ: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച തമിഴ് സൂപ്പർ താരം രജനീകാന്ത് ഡിഎംകെ അധ്യക്ഷൻ എം. കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തി.
ചെന്നൈയിലെ കരുണാനിധിയുടെ വസതിയിലെത്തിയാണു രജനീകാന്ത് കൂടിക്കാഴ്ച നടത്തിയത്. കരുണാനിധിയുടെ അനുഗ്രഹം തേടാനാണ് താൻ എത്തിയതെന്നു രജനികാന്ത് പറഞ്ഞു. അദ്ദേഹം ഇന്ത്യയിലെ തന്നെ തലമുതിർന്ന രാഷ്ട്രീയ നേതാവാണ്. താൻ അദ്ദേഹത്തെ വളരെ അധികം ബഹുമാനിക്കുന്നു. കൂടിക്കാഴ്ചയിൽ സന്തോഷവാനാണെന്നും രജനി പറഞ്ഞു.
രജനീകാന്ത് കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തി
12:53 AM Jan 04, 2018 | Deepika.com