എം.എസ്. സുബ്ബലക്ഷ്മിയുടെ മകൾ രാധ വിശ്വനാഥൻ അന്തരിച്ചു
12:53 AM Jan 04, 2018 | Deepika.com
ബംഗളൂരു: വിഖ്യാത സംഗീതജ്ഞ എം.എസ്. സുബ്ബലക്ഷ്മിയുടെ മകളും സംഗീതജ്ഞയുമായ രാധ വിശ്വനാഥൻ(83) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അഞ്ചു പതിറ്റാണ്ടിലേറെക്കാലം കച്ചേരികളിൽ സുബ്ബലക്ഷ്മിയുടെ സന്തത സഹചാരിയായിരുന്നു രാധ വിശ്വനാഥൻ. തമിഴ്നാട്ടിലെ ഗോബിചെട്ടിപാളയത്ത് 1934ലാണു രാധ വിശ്വനാഥൻ ജനിച്ചത്.