ശ്രീനഗർ: ജമ്മു കാഷ്മീരിൽ വിഘടനവാദി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ജമ്മു കാഷ്മീരിൽ ലിബറേഷൻ ഫ്രണ്ട് (ജെകഐൽഎഫ്) ചെയർമാൻ യാസിൻ മാലിക്കിനെ അറസ്റ്റ് ചെയ്ത പോലീസ് വിഘടനവാദി നേതാവ് മിർവായിസ് ഉമർ ഫറൂഖിനെ വീട്ടുതടങ്കലിലാക്കി.
അബിഗുസാറിലെ പാർട്ടി ഓഫീസിൽ നിന്നാണ് യാസിൻ മാലിക്കിനെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. ശ്രീനഗറിലെ വസതിയിലാണു മിർവായിസ് ഉമർ കഴിയുന്നത്. വീടിനു കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
കാഷ്മീരിൽ വിഘടനവാദി നേതാക്കൾ അറസ്റ്റിൽ
12:53 AM Jan 04, 2018 | Deepika.com