തഞ്ചാവൂർ: സ്വഛ് ഭാരത് മിഷൻ പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്താൻ തഞ്ചാവൂരിലെത്തിയ തമിഴ്നാട് ഗവർണർ ബൻവരിലാൽ പുരോഹിതിനെതിരേ ഡിഎംകെയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കരിങ്കൊടിയും.
സംസ്ഥാന സർക്കാരിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഗവർണറുടെ റിവ്യൂ മീറ്റിംഗ് എന്ന ആക്ഷേപമാണ് ഡിഎംകെ ഉന്നയിച്ചത്. ഗവർണർക്കെതിരേ മുദ്രാവാക്യങ്ങളുമായി ഡിഎംകെ പ്രവർത്തകർ റോഡിൽ അണിനിരന്നു. ഗവർണർ ഗൂഡല്ലൂർ, സേലം എന്നിവിടങ്ങളിൽ കഴിഞ്ഞ മാസം സന്ദർശനം നടത്തിയപ്പോഴും സമാന പ്രതിഷേധമുണ്ടായിരുന്നു.
തമിഴ്നാട് ഗവർണർക്കെതിരേ ഡിഎംകെയുടെ പ്രതിഷേധം, കരിങ്കൊടി
01:06 AM Jan 03, 2018 | Deepika.com