ചെന്നൈ: വിമത നേതാവായ ടി.ടി.വി. ദിനകരൻ എംഎൽഎയോട് കൂറു പുലർത്തുന്ന ഒന്പതു നേതാക്കളെക്കൂടി അണ്ണാ ഡിഎംകെ ഔദ്യോഗിക പക്ഷം പുറത്താക്കി. പാർട്ടി ജോയിന്റ് കോ-ഓർഡിനേറ്ററായ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീർശെൽവവും സംയുക്തമായി ഇറക്കിയ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യമറിയിച്ചത്.
ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ ദിനകരൻ വിജയിച്ചതോടെയാണ് ജില്ലാ നേതാക്കൾക്കെതിരേ ഔദ്യോഗിക പക്ഷം പ്രതികാര നടപടി ആരംഭിച്ചത്. ഇതോടെ നൂറ്റന്പതിലധികം പ്രാദേശിക നേതാക്കളെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തുകഴിഞ്ഞു.
ഒന്പതു നേതാക്കളെക്കൂടി അണ്ണാ ഡിഎംകെ പുറത്താക്കി
01:06 AM Jan 03, 2018 | Deepika.com