മുസാഫർനഗർ: ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടെതാണെന്ന് യുപിയിലെ ബിജെപി എംഎൽഎ വിക്രം സൈനി. ഞാനൊരു തികഞ്ഞ ഹിന്ദുമത വിശ്വാസിയാണ്. നമ്മുടെ രാജ്യത്തെ ഹിന്ദുസ്ഥാൻ എന്നാണ് വിളിക്കുന്നത്. അതിനര്‍ഥം ഹിന്ദുക്കളുടെ രാജ്യം എന്നാണ്-സൈനി പറഞ്ഞു.
മുസാഫർനഗറിലെ പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ ദേശീയ ശ്രദ്ധ നേടിയിട്ടുള്ള സൈനിയുടെ പ്രസ്താവന. കഴിഞ്ഞ സർക്കാരുകൾ മുസ്ലിംകൾക്ക് മാത്രമാണ് ആനുകൂല്യങ്ങൾ അനുവദിച്ചിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടെ മാത്രം രാജ്യം: വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ
01:06 AM Jan 03, 2018 | Deepika.com