ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും പരസ്പര മുൻധാരണ പ്രകാരം തങ്ങളുടെ അണ്വായുധശേഖരങ്ങൾ സ്ഥാപിച്ചിരിക്കുന്നതു സംബന്ധിച്ച വിവരങ്ങൾ കൈമാറി. മൂന്നു പതിറ്റാണ്ട് പഴക്കമുള്ള ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണിത്. തന്ത്രപ്രധാനമായ വിവരങ്ങൾ കൃത്യമായ ഇടനിലവഴി ഒരേ സമയത്താണ് ന്യൂഡൽഹിയിലും ഇസ്ലാമാബാദിലും എത്തിയത്.
അണ്വായുധ ശേഖരങ്ങൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ആക്രമണം നടത്താതിരിക്കാനാണ് ഓരോ വർഷാരംഭത്തിലും ഇരുരാജ്യങ്ങളും വിവരം കൈമാറിയിരിക്കുന്നത്. 1988 ഡിസംബർ 31നാണ് ഇന്ത്യയും പാക്കിസ്ഥാനും ഇത്തരമൊരു കരാർ ഒപ്പിട്ടത്. 1991 ജനുവരി 27 മുതൽ ഇത് കൃത്യമായി പാലിക്കാൻ ധാരണയായി.
ഇന്ത്യയും പാക്കിസ്ഥാനും അണ്വായുധ വിവരങ്ങൾ കൈമാറി
12:43 AM Jan 02, 2018 | Deepika.com