ജയ്പുർ: 2030ഓടെ ഇന്ത്യയിൽ ഹിന്ദുക്കളെ പിന്നിലാക്കി അധികാരം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ മുസ്ലിംകൾ കൂടുതൽ കുട്ടികളെ ജനിപ്പിക്കുകയാണെന്നു രാജസ്ഥാനിലെ ബിജെപി എംഎൽഎ. ആൽവാർ എംഎൽഎ ബൻവാരി ലാൽ സിംഘാൾ ആണു ഫേസ്ബുക്കിലൂടെ വിവാദ പ്രസ്താവന നടത്തിയത്.
മുസ്ലിംകളെ രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ തുടങ്ങിയ പദവികളിലെത്തിക്കുകയാണു ലക്ഷ്യം. മുസ്ലിംകൾ ഭരണാധികാരികളായാൽ ഹിന്ദുക്കൾ രണ്ടാംതരം പൗരന്മാരാകും-സിംഘാൾ പറയുന്നു. ഈ മാസം 29ന് ആൽവാർ ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണു വിവാദ പ്രസ്താവനയുമായി എംഎൽഎ രംഗത്തെത്തിയത്.
അധികാരം പിടിക്കാൻ മുസ്ലിംകൾ ജനസംഖ്യ വർധിപ്പിക്കുന്നുവെന്ന് ബിജെപി എംഎൽഎ
12:42 AM Jan 02, 2018 | Deepika.com