ന്യൂഡൽഹി: മുതിർന്ന ഇംഗ്ലീഷ്, ഹിന്ദി ടെലിവിഷൻ മാധ്യമ പ്രവർത്തകനും മലയാളിയുമായ ഡി. അനൂപ് കുമാർ (50) മനാലിയിൽ കുടുംബാംഗങ്ങളുമൊത്ത് വിനോദസഞ്ചാരത്തിനിടെ ഹൃദയസ്തംഭനം മൂലം അന്തരിച്ചു. സംസ്കാരം ഇന്ന് മൈസൂരു ഗോകുലം ശ്മശാനത്തിൽ.
ടൈംസ് നൗ, ഇന്ത്യാ ടുഡെ ടിവി, ഇ.ടി.വി, എക്സ്പ്രസ് സ്റ്റാർ ടെല്ലർ എന്നിവയുടെ ഡൽഹി ബ്യൂറോയിൽ ദീർഘകാലം മാധ്യമ പ്രവർത്തകനായിരുന്നു. എറണാകുളം ആലുവ സ്വദേശിയും കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ഉദ്യോഗസ്ഥനുമായിരുന്ന ദാമോദരന്റെ മകനായ അനൂപ് മൈസൂറിലാണ് ജനിച്ചു വളർന്നത്. അമ്മ: ദേവകി. ഭാര്യ: ദീപ (ഡൽഹിയിലെ ബഹറിൻ എംബസി ഉദ്യോഗസ്ഥ). ഡൽഹിയിൽ സ്കൂൾ വിദ്യാർഥിയായ രജിത് ഏക മകനാണ്.
മാധ്യമപ്രവർത്തകൻഅനൂപ് കുമാർ മനാലിയിൽ അന്തരിച്ചു
12:42 AM Jan 02, 2018 | Deepika.com