ചണ്ഡിഗഡ്: പഞ്ചാബിൽ ഇന്നലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു വൻ വിജയം. അമൃത്സർ, ജലന്ധർ, പാട്യാല മുനിസിപ്പൽ കോർപറേഷനുകളിൽ കോൺഗ്രസ് തിളക്കമാർന്ന വിജയം കരസ്ഥമാക്കി. ശിരോമണി അകാലി ദൾ-ബിജെപി സഖ്യവും ആം ആദ്മി പാർട്ടിയും വൻ പരാജയം നേരിട്ടു.
പാട്യാലയിൽ കോൺഗ്രസ് 58 സീറ്റ് നേടി. ഇവിടെ പ്രതിപക്ഷത്തിന് അക്കൗണ്ട് തുറക്കാനായില്ല. ജലന്ധറിൽ 66 വാർഡുകൾ കോൺഗ്രസ് നേടിയപ്പോൾ ബിജെപി എട്ടും അകാലി ദൾ നാലും സീറ്റിലൊതുങ്ങി. അമൃത്സറിൽ കോൺഗ്രസ് 69 വാർഡുകൾ വിജയിച്ചപ്പോൾ അകാലി ദൾ-ബിജെപി സഖ്യത്തിന് 12 വാർഡുകളിലാണു വിജയിക്കാനായത്.
മൂന്നു മുനിസിപ്പൽ കോർപറേഷനുകളിലെ 222 വാർഡുകളിലും 29 മുനിസിപ്പൽ കൗൺസിൽ-നഗർ പഞ്ചായത്തുകളിലെ 327 വാർഡുകളിലുമാണ് ഇന്നലെ തെരഞ്ഞെടുപ്പു നടന്നത്.
പഞ്ചാബിൽ കോൺഗ്രസിനു വൻ വിജയം
09:48 PM Dec 17, 2017 | Deepika.com