ന്യൂഡൽഹി: സിപിഎം നെടുങ്കണ്ടം ഏരിയാ സമ്മേളനത്തിന്റെ ഫ്ളക്സിൽ ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ചിത്രം ഉൾപ്പെടുത്തിയതിനെ വിമർശിച്ച് ബിജെപി കേന്ദ്ര നേതൃത്വം. ശത്രുക്കളെ കൊന്നൊടുക്കുന്ന കേരളത്തിലെ സിപിഎം കിമ്മിന്റെ ചിത്രം സ്ഥാപിച്ചതിൽ അത്ഭുതപ്പെടാനാവില്ലെന്ന് ബിജെപി വക്താവ് സാന്പിത് പത്ര ട്വിറ്ററിൽ കുറിച്ചു.
കേരളത്തിലെ സിപിഎം പോസ്റ്ററുകളിൽ കിം ജോംഗ് ഉന്നിനെ കാണാം. ശത്രുക്കളുടെ കൊലക്കളമായി കേരളത്തെ മാറ്റുന്ന അവരിത് ചെയ്തതിൽ അത്ദുതമില്ല. ആർഎസ്എസ്- ബിജെപി ഓഫീസുകൾക്കു നേരേ മിസൈൽ വിക്ഷേപിക്കാൻ അവരുടെ കരാള അജൻഡയിൽ പദ്ധതിയില്ലെന്നു പ്രതീക്ഷിക്കുന്നു: സാന്പിത് പത്ര പറഞ്ഞു.
സിപിഎം സമ്മേളനത്തിന്റെ ഫ്ളക്സിൽ കിമ്മിന്റെ ചിത്രം: വിമർശനവുമായി ബിജെപി
09:48 PM Dec 17, 2017 | Deepika.com