ന്യൂഡൽഹി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റുസ്ഥാനത്തേക്ക് ഇനിയില്ലെന്ന് ഇന്നസെന്റ് എംപി. 17 വർഷമായി അമ്മയുടെ പ്രസിഡന്റായിട്ട്. മാറിനിൽക്കാനാണ് താത്പര്യമെന്ന് കഴിഞ്ഞ മൂന്നു പ്രാവശ്യമായി പറയുന്നതാണ്. അപ്പോൾ എല്ലാവരും നിർബന്ധിച്ചു. ഇത്തവണ ജൂണിൽ തെരഞ്ഞെടുപ്പ് വരുന്പോൾ മാറി നിൽക്കുകയാണെന്ന കാര്യം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രശ്നങ്ങൾ മൂലം മനസമാധാനമായി ഉൗണുകഴിക്കാൻ പോലുമാകുന്നില്ല. നിർബന്ധിച്ചാലും സ്ഥാനത്തു തുടരാൻ താത്പര്യമില്ല- ഇന്നസെന്റ് പറഞ്ഞു.
അമ്മയുടെ പ്രസിഡന്റു സ്ഥാനത്തേക്ക് ഇനിയില്ല: ഇന്നസെന്റ്
09:48 PM Dec 17, 2017 | Deepika.com